അനുരാഗ് ഠാക്കുറിന്റെ മാപ്പപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്

ദില്ലി: ബിസിസിഐ മുന്‍ അധ്യക്ഷന്‍ അനുരാഗ് ഠാക്കുര്‍ സമര്‍പ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുരാഗ് ഠാക്കൂറിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഇതോടെ അനുരാഗ് ഠാക്കുര്‍ നിരുപാധികം മാപ്പ് പറയുകയായിരുന്നു. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതി ഇടപെടണം എന്നാവശ്യപ്പെട്ട് ഠാക്കൂര്‍ കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സുപ്രീംകോടതിക്ക് നല്‍കിയ സത്യവാങ്ങ് മൂലത്തില്‍ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് അനുരാഗ് ഠാക്കൂറിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News