മിഷേലിന്റെ മരണം: ക്രോണിനെ തെളിവെടുപ്പിനായി ചത്തീസ്ഗഢിലേക്ക് കൊണ്ടുപോയി; താമസിച്ചിരുന്ന സ്ഥലത്തും സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും

കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ഥി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ക്രോണിനെ തെളിവെടുപ്പിനായി ചത്തീസ്ഗഢിലേക്ക് കൊണ്ടുപോയി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ക്രോണിനെ തെളിവെടുപ്പിന് കൊണ്ടുപോയത്.

ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്തും സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. ഈ മാസം 24ന് ക്രോണിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

താനും മിഷേലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടെന്ന് ക്രോണിന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് വീട്ടുകാരില്‍ നിന്ന് മൊഴിയെടുക്കും. മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തുന്നതിനായി കായലില്‍ വിശദമായ പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News