ഇടിമുറി ഇനി മുതല്‍ ഇ-മുറി; മൂന്നാം മുറ പഴങ്കഥ; സംസ്ഥാനത്തെ ആദ്യത്തെ ഇ-മുറി ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: അരണ്ട വെളിച്ചത്തിന് കീഴില്‍ കുറ്റവാളിയെ കസേരയില്‍ ബന്ധിച്ച് ചുറ്റും ഐസ് കട്ടകള്‍ നിരത്തി പഞ്ച് ഡയലോഗുമായി പൊലീസ് ഉദ്യോഗസ്ഥന്‍ കൈ കരുത്ത് കാണിച്ചും തോക്ക് ചൂണ്ടിയുമൊക്കെ ചോദ്യം ചെയ്യുന്ന മൂന്നാം മുറ രീതിയാണ് ലോക്കപ്പ് മര്‍ദ്ദനമെന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ ഇനി മുതല്‍ പോലീസ് സ്‌റ്റേഷനുകളില്‍ മുന്നാം മുറയും ഇടിമുറിയുമൊക്കെ പഴങ്കഥയാവും.

കുറ്റവാളികളെ ചോദ്യം ചെയ്യുവാന്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ ഇ-മുറികള്‍ പൊലിസ് സ്‌റ്റേഷനില്‍ തയ്യാറാക്കും. സംസ്ഥാനത്തെ ആദ്യത്തെ ഇ-മുറി കോട്ടയം ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്നാം മുറയ്ക്ക് പകരം വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഇ-മുറി പദ്ധതിയാണ് കേരളത്തിലും നടപ്പാക്കുന്നത്. ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആധുനിക സംവിധാനങ്ങളോട് കൂടിയ ഇ-മുറി ആരംഭിക്കുവാനുള്ള നടപടി കേരള പൊലീസ് ആരംഭിച്ച് കഴിഞ്ഞു.

രണ്ട് എസി മുറികളിലാണ് ഇ-മുറിയുടെ പ്രവര്‍ത്തനം. ഒരു മുറിയില്‍ മൈക്ക് ഘടിപ്പിച്ച മേശയ്ക്ക് ഇരുവശങ്ങളിലുമായി ഉദ്യോഗസ്ഥരും പ്രതിയും ഇരിക്കും. വണ്‍വെ മിറര്‍ സംവിധാനം ഉപയോഗിച്ച് മുറികളെ വേര്‍തിരിച്ചിട്ടുണ്ട്. മറുഭാഗത്ത് നടക്കുന്നതൊന്നും പ്രതിക്ക് കാണാന്‍ കഴിയില്ല. ഉദ്യോഗസ്ഥന് വയര്‍ലെസ് സംവിധാനത്തിലുടെ അടുത്ത മുറികളില്‍ ഇരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുവാന്‍ കഴിയും.

രണ്ട് ക്യാമറ ഉപയോഗിച്ച് ചോദ്യം ചെയ്യലിന്റെ മുഴുവന്‍ ഭാഗങ്ങളുടെ ഓഡിയോയും, വീഡിയോയും പകര്‍ത്തും. ഈ ദ്യശ്യങ്ങള്‍ വിശദമായി പഠിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും. അമേരിക്കന്‍ സാങ്കേതിവിദ്യയില്‍ ചൈനീസ് നിര്‍മിതമായ സി.പി.പ്ലസ് ക്യാമറകളും വീഡിയോ റെക്കോഡറുമാണ് ഉപയോഗിക്കുന്നത്. വയര്‍ലെസ് സംവിധാനം ജര്‍മനിയില്‍ നിന്നും ശബ്ദലേഖന ഉപകരണങ്ങള്‍ ജപ്പാനില്‍ നിന്നുമാണ് എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News