മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കില്ലെന്ന് വെളളാപ്പളളി; ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുന്നണിയില്‍ ആലോചിക്കാതെ; ഭാവിയില്‍ ഏത് മുന്നണിയുമായും സഹകരിക്കാമെന്നും വെള്ളാപ്പള്ളി പീപ്പിള്‍ ടിവിയോട്

ആലപ്പുഴ: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നും മലപ്പുറത്ത് ബിഡിജെഎസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയുടെ അന്യോന്യം പരിപാടിയിലാണ് വെളളാപ്പളളിയുടെ തുറന്നുപറച്ചില്‍.

മലപ്പുറത്ത് തങ്ങളെ സ്‌നേഹിക്കുന്നവരെ തിരിച്ചും സ്‌നേഹിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ദുര്‍ബലനായാല്‍ മലപ്പുറത്ത് കോ-ലീ-ബി സഖ്യത്തിനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും ഭാവിയില്‍ ഏത് മുന്നണിയുമായും സഹകരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതിനിടെ, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷ ക്ഷണിച്ചു. ആര്‍എസ്എസ് അഖിലേന്ത്യ സമ്മേളനം നടക്കുന്ന കോയമ്പത്തൂരിലേക്കാണ് തുഷാറിനെ അമിത് ക്ഷണിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here