നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസും സംഘവും അറസ്റ്റില്‍; നടപടി ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍; അറസ്റ്റിലായവരില്‍ നിയമോപദേശക സുചിത്രയും

പാലക്കാട്: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അറസ്റ്റില്‍. ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൃഷ്ണദാസിന് പുറമെ, ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍എ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെയും സംഘത്തെയും പിടികൂടിയത്.

നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടി ജവഹര്‍ ക്യാമ്പസിലെ ലോ കോളേജ് വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലി നല്‍കിയ പരാതിയിലാണ് നടപടി. അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ ഷഹീര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ജനുവരി മൂന്നിന് ഷഹീറിനെ പാമ്പാടി ക്യാമ്പസിലേക്ക് വിളിപ്പിച്ച് ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി.

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News