മണിയുടെ മരണകാരണം കരള്‍ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍; അന്തിമതീരുമാനം 29ന് മുന്‍പ്

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം തത്കാലം ഏറ്റെടുക്കാനാവില്ലന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മണിയുടെ മരണകാരണം കരള്‍ രോഗമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കൂയെന്നും സിബിഐ വ്യക്തമാക്കി.

വിഷയത്തില്‍ വ്യക്തമായ തീരുമാനം ഈ മാസം 29ന് മുന്‍പ് അറിയിക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു. മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാത്തത് ചോദ്യം ചെയ്ത് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News