തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; ഭാര്യയുടെയും തന്റെയും പേരില്‍ അഞ്ചര കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ചര കോടിയുടെ ആസ്തി കുഞ്ഞാലിക്കുട്ടിയുടേയും ഭാര്യയുടേയും പേരിലുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടര്‍ മുമ്പാകെ എത്തിയത്. മണ്‍ മറഞ്ഞ ലീഗ് നേതാക്കളായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പൂക്കോയ തങ്ങള്‍ എന്നിവരുടെ ഖബറിടത്തിലെത്തി പ്രാര്‍ത്ഥനയും നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ജില്ലാ ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എംപി, ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് എന്നിവരും കുഞ്ഞാലിക്കുട്ടിക്കൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ കൈവശമുളളത് ഒരു ലക്ഷം രൂപ, ബാങ്ക് നിക്ഷേപമായി 70,69,989 രൂപയും ഭാര്യയുടെ കൈവശം 1,40,000 രൂപയും ബാങ്ക് നിക്ഷേപമായി 2,42,79587 രൂപയുമുണ്ട്. സ്വത്ത് വകയില്‍ രണ്ടുപേര്‍ക്കുമായുളളത് 2 കോടി 21 ലക്ഷത്തിന്റെ വസ്തുക്കള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്്മൂലത്തിലാണ് ഇത് സംബന്ധിച്ച വിശദാംശമുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News