അഫ്‌സ്പക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഇറോം ശര്‍മ്മിളയ്ക്ക് സിപിഐഎം പിന്തുണ; മണിപ്പൂരിന്റെ പോരാട്ട നായികയ്ക്ക് തലസ്ഥാനത്ത് ആവേശഭരിത സ്വീകരണം

തിരുവനന്തപുരം: അഫ്‌സ്പ പിന്‍വലിക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് ഇറോം ശര്‍മ്മിളയ്ക്ക് സിപിഐഎം പിന്തുണയുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായും ഇറോം ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ എന്നിവരെയും ഇറോം സന്ദര്‍ശിക്കും.

അഫ്‌സ്പയ്‌ക്കെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ പിന്തുണ തേടി ഇറോം ഇന്ന് രാവിലെയാണ് തലസ്ഥാനത്തെത്തിയത്. രാവിലെ ട്രെയിനിലാണ് ഇറോം പാലക്കാട് നിന്ന് തിരുവനന്തപുരത്തെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇറോമിനെ വരവേറ്റത്.

സഹപ്രവര്‍ത്തക നജ്മ ബീവിയും ഇറോമിനൊപ്പമുണ്ട്. മണിപ്പൂരിലെ തെരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഒരുമാസത്തെ വിശ്രമത്തിനെത്തിയതാണ് ഇറോം. ഇറോമിന്റെ ആദ്യ തീവണ്ടിയാത്രയായിരുന്നു തിരുവനന്തപുരത്തേക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News