കൊല്‍ക്കത്തയില്‍ എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നഗ്നരാക്കി മര്‍ദ്ദിച്ചു; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ബംഗാള്‍ സര്‍ക്കാര്‍; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി സിപിഐഎം

കൊല്‍ക്കത്ത : എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ വനിതാ പ്രവര്‍ത്തകരെ നഗ്‌നരാക്കി മര്‍ദ്ദിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാതെ പസ്ചിമ ബംഗാള്‍ സര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സമരം നടത്തിയ വനിതാ പ്രവര്‍ത്തരെ ഈ മാസം 9നാണ് വിവസ്ത്രരാക്കി കൊല്‍ക്കത്ത ജയിലില്‍ മര്‍ദിച്ചത്. ഉദ്യോഗസ്ഥന്‍മാരുെട സാന്നിദ്ധ്യത്തിലായിരുന്നു ക്രൂര മര്‍ദനം.

ആക്രമണത്തിന് എതിരെ സിപിഐഎം മുനഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. സര്‍ക്കാര്‍ ജോലികളില്‍ മെറിറ്റ് അട്ടിമറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ബന്ധുക്കളെ പ്രവേശിപ്പിക്കുന്നതിന് എതിരെ സമരം നയിച്ച ഇടത് വനിതാ പ്രവര്‍ത്തകരാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. പ്രൈമറി ടീച്ചര്‍ നിയമനങ്ങള്‍ പോലും മമതാ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധ സമരം നടത്തിയത്.

എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യുകയും പീന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്ത വനിതാ പ്രവര്‍ത്തകരെ കൊല്‍ക്കത്ത ജയിലില്‍ വച്ച് നഗ്‌നരാക്കി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു വനിതാ പ്രവര്‍ത്തകരെ വിവസ്ത്രരാക്കിയുള്ള മര്‍ദനം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സായന്‍ദീപ് മിശ്ര, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മദുജ സെന്റോയി തുടങ്ങിയവരെയാണ് ക്രൂരമായി മര്‍ദിച്ചത്.

എന്നാല്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടും അക്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുത്തിട്ടില്ല. കൊല്‍ക്കത്ത പോലീസ് ജാമ്യമില്ലാ വകുപ്പുകളിലാണ് സമരക്കാര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബൃന്ദ് കാരാട്ട്, പികെ ശ്രീമതി എംപി എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here