കല്‍ക്കരിയില്‍ നിന്ന് ഇനി ശുദ്ധ ചാരായവും; വാണിജ്യാവശ്യത്തിന് എഥനോളും നിര്‍മ്മിക്കാം; ലോകത്തിലെ ആദ്യ നിര്‍മ്മാണ യൂണിറ്റുമായി ചൈന

ബെയ്ജിംഗ് : കല്‍ക്കരിയില്‍ നിന്ന് ആള്‍ക്കഹോളും (ശുദ്ധചാരായം) നിര്‍മ്മിക്കാമെന്ന് കണ്ടെത്തല്‍. വ്യാവസായിക – വാണിജ്യാവശ്യത്തിനുള്ള എഥനോളും നിര്‍മ്മിക്കാനാവും. പ്രത്യേക സംവിധാനത്തിലൂടെയാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ അനുസരിച്ചാണ് ലോകത്തിലെ ആദ്യ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചത്.

ഷാക്‌സി യാന്‍ചാങ് പെട്രോളിയവും ലേണിങ് പ്രാവിന്‍സിലെ അക്കാദമി ഓഫ് ഡാലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്ക്‌സും ചേര്‍ന്നാണ് വേര്‍തിരിക്കല്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. ജനുവരിയില്‍ ആരംഭിച്ച നിര്‍മ്മാണത്തിലൂടെ ഒരു വര്‍ഷം 1 ലക്ഷം മെട്രിക്ക് ടണ്‍ എഥനോള്‍ നിര്‍മ്മിക്കാന്‍ ആകും. 2020 ഓടെ വര്‍ഷം പത്ത് ലക്ഷം എഥനോള്‍ നിര്‍മ്മിക്കാനാകുന്ന ഫാക്ടറി പ്രവര്‍ത്തനക്ഷമമാകുമെന്നും ഡാലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ലിയു സോംഗ്മിന്‍ പറഞ്ഞു.

നിലവില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ എഴുപത് ലക്ഷം ടണ്‍ എഥനോളാണ് ചൈന വ്യാവസായികമായി നിര്‍മ്മിക്കുന്നത്. ഇത് ചൈനയുടെ ആവശ്യങ്ങള്‍ തൃപ്തിപെടുത്താന്‍ പര്യാപ്തവുമല്ല. നിലവില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും കരിമ്പില്‍ നിന്നുമാണ് കൂടുതലായി ചൈന എഥനോള്‍ നിര്‍മ്മിക്കുന്നത്.

ബൃഹത്തായ ജനസംഖ്യ ഉള്ള രാജ്യത്ത് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് ഇവ നിര്‍മ്മിക്കുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്. ഇവയ്‌ക്കെല്ലാം വളരെ വലിയ അളവില്‍ ആശ്വാസമാകുന്നതാണ് കണ്ടുപിടുത്തം. ചൈനയിലെ സമൃദ്ധമായ കല്‍ക്കരി പാടങ്ങളില്‍ നിന്നും ചാരായം നിര്‍മ്മിക്കാമെന്ന കണ്ടെത്തല്‍ രാജ്യത്തിന്റെ വികസനത്തില്‍ വലിയ കാല്‍വെയ്പ്പാകുമെന്നാണ് നിരീക്ഷണം.

പുതിയ രീതിയിലൂടെ ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും ഇത് വ്യാവസായിക നിര്‍മ്മാണങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമാകുമെന്നും കരുതുന്നു. മദ്യത്തിന് പുറമെ നിത്യോപയോഗ സാധനങ്ങളായ ഡിറ്റര്‍ജന്റുകള്‍, പഌസ്റ്റിക് എന്നിവയുടെ നിര്‍മ്മാണത്തിനും എഥനോള്‍ അത്യന്താപേക്ഷിതമാണ്. വിഷമയമായ ചേരുവകളിലൂടെ വ്യാവസായിക ഉത്പാദനത്തിനുള്ള മെഥനോള്‍ നിര്‍മ്മാണത്തിനും കണ്ടുപിടുത്തം സഹായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News