കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി; മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

പത്തനംതിട്ട : കെഎസ്‌യു സംഘടനാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എ – ഐ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരയും കെഎസ്‌യു പ്രവര്‍ത്തകര്‍ മര്‍ദ്ദനം അഴിച്ചുവിട്ടു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജയവര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം.

റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ അജി കുഞ്ഞുമോന്‍, ക്യാമറമാന്‍ ശ്രീലാല്‍, ജനം ടിവി റിപ്പോര്‍ട്ടര്‍ സിജി ഉമേഷ്, ക്യാമറാമാന്‍ ഹരികൃഷ്ണന്‍, മാധ്യമം ഫോട്ടോഗ്രാഫര്‍ വിഷ്ണു പനക്കല്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. ജനം ടിവിയുടെ ക്യാമറക്കും സംഘര്‍ഷത്തില്‍ കേടുപാട് പറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News