ആറ് വയസുകാരി പീഡനത്തിനിരയായി; പുറത്തുപറയാതിരിക്കാന്‍ കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി; ബാലുശ്ശേരിയില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് ബാലുശേരിയില്‍ ആറ് വയസുകാരി പീഡനത്തിനിരയായി. സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി. കേസില്‍ അയല്‍വാസിയായ പതിനേഴുകാരന്‍ അറസ്റ്റിലായി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പീഡനശേഷം സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് കുട്ടിയെ കഴുത്ത് ഞെരിച്ച് ഭീഷണി. കുട്ടിയുടെ കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പുറത്തു പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News