കാസര്‍ഗോഡ് മദ്രസ ജീവനക്കാരന്‍ വെട്ടേറ്റു മരിച്ചു; മണ്ഡലത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചൂരിയില്‍ മദ്രസ ജീവനക്കാരന്‍ വെട്ടേറ്റു മരിച്ചു. കര്‍ണാടക കുടക് സ്വദേശി റിയാസ് ആണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രിയാണ് നാടിനെ നടുക്കിയ സംഭവം. പ്രകോപനപരമായ ഒരു സാഹചര്യവും ഇല്ലാതിരിക്കെയാണ് കൊലപാതകം. എട്ടുവര്‍ഷമായി റിയാസ് ചൂരിയില്‍ മദ്രസ ജീവനക്കാരനായി ജോലി ചെയ്തുവരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ റിയാസിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്ത് സംസ്‌കരിക്കും.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍ഗോഡ് ശക്തമായ പൊലീസിനെ വിന്യസിപ്പിച്ചുണ്ട്. എഡിജിപി രാജേഷ് ദി വാന്‍, ഐജി മഹിപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് സംഘം തിരിഞ്ഞ് തിരച്ചല്‍ ആരംഭിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News