വൈദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ പിടിയില്‍; പീഡനം സെമിനാരിയില്‍ നിന്ന് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി

കൊല്ലം: വൈദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ വൈദികന്‍ പിടിയില്‍. ഫാ. തോമസ് പാറേക്കടയെയാണ് പൊലീസ് പിടികൂടിയത്. പുത്തൂര്‍ തേവലപ്പുറം പുല്ലാര്‍മല ഹോളി ക്രോസ് പള്ളിയുടെ അധീനതയിലുള്ള എസ്ബിഎം സെമിനാരിയിലെ വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

സെമിനാരിയിലെ പൂവാര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരെ കണ്ട് കഴിഞ്ഞദിവസം കോട്ടാത്തല സെന്റ് മേരീസ് പള്ളിയില്‍ നിന്ന് തോമസ് പാറേക്കട ഇറങ്ങിയോടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

തോമസ് പാറേക്കട കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സെമിനാരിയിലെ വൈദികനാണ്. സെമിനാരിയിലെ പഠനത്തിനു ശേഷം പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് തങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News