രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കം; എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണയുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തുടര്‍വിദ്യാഭ്യാസ പദ്ധതിയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. ഇന്ത്യയിലെ ആദ്യ ട്രാന്‍ജെന്‍ഡേഴ്‌സിനായുള്ള തുടര്‍വിദ്യാഭ്യാസപരിപാടിയ്ക്ക് സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയാണ് നേതൃത്വം നല്‍കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വിദ്യാഭ്യാസ വിവരശേഖരണം ആണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം.

സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നവര്‍ അല്ലെങ്കില്‍ മാറ്റിനിറുത്തപ്പെട്ടിരിക്കുന്നവര്‍. ഇവര്‍ അറിയപ്പെടുന്നത് ആകട്ടെ ട്രാന്‍സ് ജെന്‍ഡേഴ്‌സ്. ഇത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന വലിയൊരു ദൗത്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തുടര്‍ വിദ്യാഭ്യാസപരിപാടിയ്ക്കാണ് തലസ്ഥാനനഗരത്തില്‍ തുടക്കമായത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വിദ്യാഭ്യാസവിവരശേഖരണം അതാണ് സാക്ഷരതാ മിഷന്റെ ആദ്യ ലക്ഷ്യം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സൗഹൃദവലയം ഉപയോഗിച്ച് സമാനസ്വഭാവക്കാരെ കണ്ടെത്തി ഇവരുടെ ആകെ എണ്ണം, വിദ്യാഭ്യാസ നിലവാരം ഇവയൊക്കെ ശേഖരിച്ച് സാക്ഷരതാമിഷന് സമര്‍പ്പിക്കും. ഇതനുസരിച്ച് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് തുടര്‍വിദ്യാഭ്യാസവും ലഭ്യമാക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ സര്‍വ്വെയുടെ സംസ്ഥാനതല ഉദ്ഘാടനം കുന്നുകുഴി വാര്‍ഡില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പൂര്‍ണ്ണപിന്‍തുണയാണുള്ളതെന്ന് തിരുവനന്തപുരം നിവാസി സൂര്യ പറയുന്നു.

transgenders-2

കെ.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി.ബിനു, SGMFK പ്രസിഡന്റ് ശ്രീക്കുട്ടി എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാനത്ത് 20,000ലധികം ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഉണ്ടെന്നാണ് സര്‍ക്കാരിന്റെ അനൗദ്ദ്യോഗിക കണക്ക്. ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കോടികളാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News