ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ക്ഷണം തള്ളി കെഎം മാണി; ആ പിന്തുണ യുഡിഎഫിനുള്ളതായി തെറ്റിദ്ധരിക്കരുത്; ശപിച്ചിട്ടല്ല, വിഷമം കൊണ്ടാണ് മുന്നണി വിട്ടതെന്നും മാണി

തിരുവനന്തപുരം: കെ.എം മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കായി കേരളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമാണെന്നും മാണിയുടെ മടങ്ങിവരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.

എന്നാല്‍, താന്‍ പിന്തുണ നല്‍കുന്നത് ലീഗുമായും കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പം കൊണ്ടാണെന്ന് കെഎം മാണി പ്രതികരിച്ചു. ആ പിന്തുണ യുഡിഎഫിനുള്ളതായി ആരും തെറ്റിദ്ധരിക്കരുത്. വിരോധം കൊണ്ടല്ല യുഡിഎഫ് വിട്ടതെന്നും ശപിച്ചിട്ടല്ല താന്‍ ഇറങ്ങിപ്പോന്നതെന്നും വിഷമം കൊണ്ടാണെന്നും മാണി പറഞ്ഞു.

ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. പാര്‍ട്ടി നയങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തീരുമാനിക്കുമെന്നും മാണി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News