എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; രാഷ്ട്രീയ പാരമ്പര്യത്തെ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന് ഫൈസല്‍

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായാണ് ഫൈസല്‍ കളക്ടറേറ്റില്‍ എത്തിയത്. ഒരു മണിയോടെ വരണാധികാരി അമിത് മീണ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി, ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍, മന്ത്രി കെടി ജലീല്‍, സിപിഐ ജില്ലാ സെക്രട്ടറി പിപി സുനീര്‍ എന്നിവരും ഫൈസലിനൊപ്പം എത്തി.

പൂര്‍ണ്ണ വിജയ പ്രതീക്ഷയുണ്ടെന്ന് പത്രിക സമര്‍പ്പിച്ച ശേഷം ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പാരമ്പര്യത്തെ രാഷ്ട്രീയം കൊണ്ട് നേരിടാമെന്നും ഫൈസല്‍ വ്യക്തമാക്കി.

വൈകീട്ട് ചേരുന്ന എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കുന്നത്. 25ന് സ്ഥാനാര്‍ത്ഥിയുടെ മണ്ഡലം പര്യടനം ആരംഭിക്കും. പികെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡല പര്യടനം 26ന് തുടങ്ങും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് നാളെ പത്രിക നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News