പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനായിരുന്നു റെയ്ഡ്. രണ്ട് മണിക്കൂറോളം റെയ്ഡ് നടത്തിയെങ്കിലും കേസുമായി ബന്ധപ്പെട്ട ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

ആലുവ ചുണങ്ങംവേലിയിലുള്ള പ്രതീഷ് ചാക്കോയുടെ വീട്ടിലും എറണാകുളം ബാനര്‍ജി റോഡിലുള്ള ഓഫീസിലുമാണ് ഒരേ സമയം പൊലീസ് റെയ്ഡ് നടത്തിയത്. ആലുവ ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ്, ടാബ് ഉള്‍പ്പടെയുള്ള നാലു ബാഗുകള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നില്ല.

പിന്നീട് അഭിഭാഷകനെ രണ്ട് ദിവസം ചോദ്യം ചെയ്‌തെങ്കിലും മൊബൈല്‍ ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് കോടതിയുടെ അനുവാദത്തോടെ പ്രതീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയത്. രണ്ട് മണിക്കൂറോളം റെയ്ഡുണ്ടായെങ്കിലും കേസുമായി ബന്ധപ്പെട്ട ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News