ദില്ലി : ബിജെപി സ്ഥാനാര്‍ഥിയെ ബിഡിജെഎസ് പിന്തുണയക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് തള്ളി മകന്‍ തുഷാര്‍ വെളളാപ്പള്ളി. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥിക്ക് ഒപ്പം നില്‍ക്കും. ബോര്‍ഡ് – കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ അടക്കം ബിഡിജെഎസിന് വാഗ്ദാനം ചെയ്ത എല്ലായിടത്തും 15 ദിവസത്തിനകം നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചുവെന്നും തുഷാര്‍ പറഞ്ഞു.
ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷംമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. എല്ലാ എന്‍ഡിഎ ഘടകക്ഷി നേതാക്കളേയും അമിത്ഷാ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തുഷാര്‍ ദില്ലിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here