പി ജയരാജന് വധഭീഷണിയുമായി കത്ത്; ഡിവൈഎസ്പി സദാനന്ദനെയും വധിക്കുമെന്ന് ഭീഷണി; കത്ത് ഐഎസ് കേരള ഡിവിഷന്റെ പേരില്‍

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ഐഎസിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കണ്ണൂര്‍ ഡിവൈഎസ്പി ടിപി സദാനന്ദനാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഡിവൈഎസ്പി സദാനന്ദനെയും വധിക്കുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഐഎസ് കേരള ഡിവിഷന്റെ പേരിലാണ് ഭീഷണികത്ത്.

ഐഎസിനെതിരായ പ്രസംഗങ്ങളും പ്രസ്താവനകളും പി ജയരാജന്‍ നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ വധിക്കുമെന്നുമാണ് കത്തിലുള്ളത്. ഡിവൈഎസ്പി സദാനന്ദന്‍ ഐഎസിനെതിരെ കഥകള്‍ പറഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കണമെന്നും ഭീഷണിക്കത്തിലുണ്ട്.

വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പി ജയരാജന് നേരത്തെയും നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. ഐഎസിന്റെ പേരിലുള്ള വധഭീഷണിക്കത്ത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here