ഇരിട്ടിക്കടുത്ത് ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റ് സാന്നിധ്യം; കോളനിയിലെത്തി ഭീഷണിപ്പെടുത്തി; ലഘുലേഖയും വിതരണം ചെയ്തു; തെരച്ചിലുമായി നക്‌സല്‍ വിരുദ്ധ സേന

കണ്ണൂര്‍ : ഇരിട്ടിക്കടുത്ത് ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റ് സാന്നിധ്യം. 3 സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആദിവാസി കോളനിയിലെത്തിയത്. കോളനി നിവാസികളില്‍ നിന്ന് ഭക്ഷ്യ സാധനങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങിയ സംഘം വൈകാതെ തിരിച്ചുപോയി.

ആറളം ഫാമിനോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ ഇവിടെ മുമ്പും മാവോയിസ്റ്റുകള്‍ വന്നിട്ടുണ്ട്. കാട്ടുതീ എന്ന പേരിലുള്ള ലഘുലേഖയും സംഘം ഇത്തവണ വിതരണം ചെയ്തു. സംഘാംഗങ്ങള്‍ സായുധരായിരുന്നു. സംഭവമറിഞ്ഞ് രാത്രിയില്‍ തന്നെ പോലീസ് ഇവിടെ തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. തണ്ടര്‍ ബോള്‍ട്ട് നക്‌സല്‍ വിരുദ്ധ സേന സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News