മലപ്പുറം : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ചൂട് പകര്‍ന്ന് എല്‍ഡിഎഫ് കണ്‍വന്‍ഷന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ശിഥിലമായ യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം ഇടതുമുന്നണിയുമായി സഹകരിക്കുന്ന വിവിധ പാര്‍ട്ടിനേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
മലപ്പുറത്ത് തെരഞ്ഞെടുപ്പ് ആവേശം പകരുന്നതായി മാറി എല്‍ഡിഎഫ് കണ്‍വന്‍ഷന്‍. ലീഗിന് ആത്മവിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മാണിയുടെ പിന്തുണ തേടിയതെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് രക്ഷയില്ല എന്ന് മനസ്സിലാക്കിയാണ് കുഞ്ഞാലിക്കുട്ടി ദില്ലിക്ക് പോകാനൊരുങ്ങുന്നത്. ഇത് നടക്കില്ല.
വര്‍ഗ്ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ മലപ്പുറത്ത് എംബി ഫൈസല്‍ വിജയിക്കണം. മതനിരപേക്ഷതയ്ക്ക് വേണ്ടി ഉറച്ച നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് തെരഞ്ഞെടുപ്പോടെ മനസ്സിലാകും. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫിനെ സജ്ജമാക്കി. യുഡിഎഫ് മറന്ന പ്രവാസികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.
ലീഗും ബിജെപിയും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ, സിഎംപി സംസ്ഥാന സെക്രട്ടറി കെആര്‍ അരവിന്ദാക്ഷന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. അബ്ദുള്‍വഹാബ്, പിടിഎ റഹീം എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ്ജ്, സിപിഐഎം നേതാവ് എ വിജയരാഘവന്‍, എല്‍ഡിഎഫ് എംഎല്‍എമാരായ പിവി അന്‍വര്‍, വി അബ്ദുറഹ്മാന്‍, എന്നിവരും പങ്കെടുത്തു. മുതിര്‍ന്ന സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി 5001 അംഗ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും നിലവില്‍ വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here