ഇഎംഎസിന്റെ ജന്മ ഗൃഹത്തില്‍ നിന്ന് പര്യടനത്തിന് തുടക്കം; പടയൊരുക്കത്തിന്റെ രംഗഭൂമികയായി ഏലംകുളം മന; അഡ്വ. എംബി ഫൈസലിന്റെ ആദ്യഘട്ട പര്യടനം തുടരുന്നു

പെരിന്തല്‍മണ്ണ : വിപ്ലവ സൂര്യന്‍ ഇഎംഎസിന്റെ ജന്മഗൃഹത്തില്‍നിന്ന് എല്‍ഡിഎഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എംബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പര്യടനം. നവകേരള സൃഷ്ടിക്കായി പോരാട്ടകാഹളം മുഴങ്ങിയ ഏലംകുളം മന ഒരിക്കല്‍കൂടി പടയൊരുക്കത്തിന്റെ രംഗഭൂമികയായി.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് വിജയിക്കുമെന്ന ദൃഢനിശ്ചയത്തോടെ യുവ പോരാളി അഡ്വ. എംബി ഫൈസലിന്റെ പ്രചാരണം വിപ്ലവാചാര്യന്റെ ജന്മഗൃഹത്തിന്റെ പരിസരത്ത് ആരംഭിച്ചപ്പോള്‍ ആവേശം അലതല്ലി. തിങ്കളാഴ്ച രാവിലെ ഏലംകുളം മനയിലെത്തിയ സ്ഥാനാര്‍ഥിയെ ഇഎംഎസിന്റെ സഹോദര പുത്രന്മാരായ ഇഎം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഇഎം നാരായണന്‍ നമ്പൂതിരിപ്പാട്, മക്കളായ ഇഎം മിഥുന്‍, ഇഎം യദു എന്നിവര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

സിപിഐഎം പെരിന്തല്‍മണ്ണ ഏരിയാ സെക്രട്ടറി വി രമേശന്‍, എന്‍പി ഉണ്ണികൃഷ്ണന്‍, പി ഗോവിന്ദപ്രസാദ്, സി കുഞ്ഞിരാമന്‍, എഎംഎന്‍ ഭട്ടതിരിപ്പാട്, എന്‍ വാസുദേവന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. ഏലംകുളത്തെ പാര്‍ടി കാരണവരും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എംഎം അഷ്ടമൂര്‍ത്തിയെ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു.

ആലിപ്പറമ്പ്, ആവണ്ണൂര്‍മന, ആനമങ്ങാട് എയുപി സ്‌കൂള്‍, പാറല്‍ പഞ്ചായത്ത് ഓഫീസ്, തൂത, പുന്നക്കുന്ന്, കരിങ്കല്ലത്താണി, മാട്ടറ, വെട്ടത്തൂര്‍, കാപ്പ്, തേലക്കാട്, വേങ്ങൂര്‍, പട്ടിക്കാട്, പെരിന്തല്‍മണ്ണ, വലിയങ്ങാടി ടൌണ്‍ എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ഉച്ചക്ക് ശേഷം മങ്കട മണ്ഡലത്തിലെ ഭാസ്‌കരപ്പടി, പാങ്ങ്, ചേണ്ടി, ചെറുകുളമ്പ്, പരവക്കല്‍, പുഴക്കാട്ടിരി, പുത്തനങ്ങാടി, അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, മങ്കട, വെള്ളില, കോഴിക്കോട്ട് പറമ്പ്, കോഴിപ്പറമ്പ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

വി ശശികുമാര്‍, അഡ്വ. സി എച്ച് ആഷിഖ്, വി രമേശന്‍, എം മുഹമ്മദ് സലീം, മോഹനന്‍ പുളിക്കല്‍, അഡ്വ. ടികെ റഷീദലി എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News