മദ്രസ ജീവനക്കാരന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഡോ. ശ്രീനിവാസ് ഐപിഎസ് നയിക്കും; ഐജി മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : കാസര്‍ഗോഡ് ചൂരിയില്‍ മദ്രസ ജീവനക്കാരന്‍ വെട്ടേറ്റ് മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡോ. ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കും. ഇതുപോലെയുള്ള നീചകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമൂഹം നിതാന്തജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News