ദില്ലി : അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയക്ക് ഇല്ലെന്ന് ബാബറി മസ്ജിദ് കമ്മിറ്റി. വൈകാരിക ചര്‍ച്ചയല്ല നിയമപരിഹാരമാണ് വേണ്ടതെന്നും ബാബറി മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. അതേസമയം ശ്രീരാമ ക്ഷേത്രത്തിനായി നിയമ നിര്‍മ്മാണ ആവശ്യം സര്‍ക്കാരില്‍ ശക്തമാക്കുമെന്ന് വിഎച്ച്പി വക്താവ് വിജയ് ശങ്കര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണ ആവശ്യം ഉയര്‍ത്തി കേരളത്തില്‍ ഉള്‍പ്പടെ രാജ്യവ്യാപക പര്യടനത്തിനും വിഎച്ച്പി തീരുമാനിച്ചു. അയോധ്യ തര്‍ക്കഭൂമിയില്‍ പ്രശന പരിഹാരത്തിനായി കോടതിക്ക് പുറത്ത് ചീഫ് ജസ്റ്റിസിന്റെ മധ്യസ്ഥയില്‍ ചര്‍ച്ചയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും ഇനി ചര്‍ച്ചയക്ക് ഇല്ലെന്നാണ് ബാബറി മസ്ജിദ് കമ്മിറ്റി വ്യക്തമാക്കുന്നത്.
ഹിന്ദു മഹാസഭയുടേയും നിര്‍മോഹി അഖാരയുടേയും സാന്നിദ്ധ്യത്തില്‍ മുമ്പും ചര്‍ച്ച നടത്തിയിരുന്നത് മസ്ജിദ് കമ്മിറ്റി ചൂണ്ടികാട്ടുന്നു. വൈകാരിക ചര്‍ച്ചയല്ല നിയമപരിഹാരമാണ് വേണ്ടതെന്നും ബാബറി മസ്ജിദ് കണ്‍വീനര്‍ ഡോ. ഇല്ല്യാസ് അറിയിച്ചു. അതേസമയം ശ്രീരാമ ക്ഷേത്രത്തിനായി നിയമനിര്‍മ്മാണ ആവശ്യം സര്‍ക്കാരില്‍ ശക്തമാക്കാന്‍ വിഎച്ച്പി നീക്കം ആരംഭിച്ചു.
ശ്രീരാമ ജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സാഹചര്യങ്ങള്‍ പ്രായോഗികമാകുന്നുവെന്ന് വിഎച്ച്പി വക്താവ് വിജയ് ശങ്കര്‍ പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണ ആവശ്യം ഉയര്‍ത്തി രാജ്യവ്യാപക പരിപാടികള്‍ക്കും വിഎച്ച്പി തീരുമാനിച്ചു. ക്ഷേത്ര നിര്‍മ്മാണ ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 10വരെ ശ്രീരാമോത്സവ പരിപാടികള്‍ സംഘടിപ്പിക്കും.
ഏപ്രില്‍ പത്തിന് പാലക്കാട്ട് കോട്ടയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നടത്തുന്ന പരിപാടില്‍ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജോഷി പങ്കെുടുക്കും. കൊച്ചിയിലും തൃശൂരിലും രാമവനവമി ഘോഷയാത്രകളും നടത്താനാണ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here