വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും; സഞ്ജിത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന്

കൊച്ചി: ലക്കിടി കോളേജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിശദമായ വാദം നടന്നു. കൃഷ്ണദാസിനെ കോടതി റിമാന്റ് ചെയ്ത വിവരം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പൊലീസ് നടപടി നിയമ ലംഘനമാണെന്ന് കൃഷ്ണദാസിന്റെ അഭിഭാഷകന്‍ വാദിച്ചു.

അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഒരു ജാമ്യഹര്‍ജി കൂടി കൃഷ്ണദാസ് ഹൈക്കോടതിയില്‍ ഇന്നലെ ഫയല്‍ ചെയ്തു. ഇതും ഇന്ന് കോടതി പരിഗണിക്കും. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി കോളേജിലെ പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് ഇതേ ബഞ്ചിന്റെ പരിഗണനക്ക് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News