ബാബ്‌റി മസ്ജിദ്: അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെയുള്ള അപ്പീലുകളില്‍ വിധിപറയുന്നത് നാളത്തേക്ക് മാറ്റി; അദ്വാനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളി

ദില്ലി: ബാബ്‌റി മസ്ജിദ് പൊളിച്ച സംഭവത്തില്‍ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 13 പേരെ കുറ്റവിമുക്തരാക്കിയതിന് എതിരെയുള്ള അപ്പീലുകളില്‍ വിധിപറയുന്നത് നാളത്തേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് ഫാലി എസ് നരിമാന്‍ ഇന്ന് ബെഞ്ചില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് മാറ്റിയത്. ഒരു മാസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന അദ്വാനിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

1992 ഡിസംബര്‍ ആറിന് നടന്ന സംഭവത്തില്‍ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ ഗൂഢാലോചന കുറ്റത്തിന് പുറമേ, രാജ്യത്തിന്റെ അഖണ്ഡതയക്ക് എതിരായ പ്രചാരണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഗൂഢാലോചന കുറ്റം റായ്ബറേലിയിലെ പ്രത്യേക കോടതി ഒഴിവാക്കി. ഇതിനെതിരെ സിബിഐയും ഹാജി മെഹബബും നല്‍കിയ അപ്പീലുകളിലാണ് കേസില്‍ പുനപരിശോധന നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News