താനൂരില്‍ വിശുദ്ധ ഖുറാനും മുസ്ലിംലീഗ് കത്തിച്ചു; ‘നബി പഠിപ്പിച്ച ദിക്‌റുകളും ഖുറാനും കത്തിക്കാന്‍ ഇവര്‍ക്കെങ്ങനെ മനസുണ്ടായി’

താനൂര്‍: താനൂരില്‍ സംഘര്‍ഷത്തിനിടെ വിശുദ്ധ ഖുറാന്‍ തീവച്ചു നശിപ്പിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍. കോര്‍മന്‍ കടപ്പുറത്തെ ഫക്കീര്‍ പള്ളിക്ക് സമീപത്തെ എസ്എസ്എഫ് ഓഫീസിലെ ഖുറാന്‍ ആണ് ലീഗ് പ്രവര്‍ത്തകര്‍ കത്തിച്ചത്.

മാര്‍ച്ച് 13ന് പുലര്‍ച്ചെയാണ് ലീഗുകാര്‍ ഈ ഓഫീസിനു തീയിട്ടത്. ഓഫീസിന്റെ അകം നിറയെ കത്തിക്കരിഞ്ഞ കസേരകളും പുസ്തകങ്ങളുമായിരുന്നു. അതിനിടയില്‍നിന്ന് ഒരുപുസ്തകത്തിന്റെ അവശിഷ്ടം കൈയിലെടുത്ത് മുസ്ലിം ജമാഅത്ത് സെക്രട്ടറി എംപി സീതിക്കോയ പറഞ്ഞു: ‘ഇത് ഖുറാന്‍ ആണ്, പിന്നെ നബിയുടെ ഗ്രന്ഥങ്ങളും. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചതാണ്.’ ‘നബി പഠിപ്പിച്ച ദിക്‌റുകളും ഖുറാനും കത്തിക്കാന്‍ ഇവര്‍ക്കെങ്ങനെ മനസുണ്ടായി’ സീതിക്കോയ ചോദിക്കുന്നു.

മഹ്ജുത്തുല്‍ ബദരിയ്യയുടെ നൂറോളം ഏടുകള്‍, ഹദ്ദാദിന്റെ ഏടുകള്‍, മൗലിനഫദ് കിത്താബുകള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളും ലീഗ് കത്തിച്ചു. പ്രദേശത്തെ നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തശേഷമായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ ഓഫീസിന് തീയിട്ടത്. സാന്ത്വന പരിചരണത്തിന് ഉപയോഗിച്ചിരുന്ന ഊന്നുവടിയും വാട്ടര്‍ബെഡും ഉള്‍പെടെയുള്ളവ കത്തിയമര്‍ന്നു. ഓഫീസിന്റെ ചുമരില്‍ ഐയുഎംഎല്‍ എന്ന് എഴുതിയും വച്ചു.  ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News