ക്ഷേത്രം നിര്‍മിക്കേണ്ടത് രാമജന്മഭൂമിയില്‍; പള്ളി എവിടെയും നിര്‍മിക്കാം: വിവാദ പ്രസ്താവനയുമായി സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: അയോധ്യ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേത്രം രാമജന്മ ഭൂമിയില്‍ തന്നെ നിര്‍മിക്കണമെന്നും എന്നാല്‍ മസ്ജിദ് എവിടെയെങ്കിലും നിര്‍മിക്കുന്നതിന് കുഴപ്പമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കേസില്‍ മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിംഗ് ഖേഹാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വാമിയുടെ പ്രതികരണം.

‘രാമക്ഷേത്രവും പള്ളിയും നിര്‍മിക്കണം. സരയു നദിയുടെ മറുവശത്ത് പള്ളി പണിയുകയും രാമന്റെ ജന്മഭൂമി ക്ഷേത്രം നിര്‍മിക്കാനായി വിട്ടുനല്‍കിയും അയോധ്യ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. രാമന്റെ ജന്മസ്ഥലം മാറ്റാന്‍ നമുക്ക് സാധിക്കില്ല. സൗദിയിലും മറ്റു മുസ്ലീം രാജ്യങ്ങളിലും പള്ളികള്‍ നിസ്‌കരിക്കാനുള്ള സൗകര്യത്തിനാണ് നല്‍കുന്നത്. അത് എവിടെ വേണമെങ്കിലും ആകാം.’-സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

അയോധ്യ വിഷയം മതപരമായ കാര്യമായതിനാല്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പു സാധ്യമല്ലേയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചോദിച്ചത്. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സ്വാമിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News