പള്ളിമേടയിലെ വൈദികപീഡനം; മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി; കീഴടങ്ങിയവരില്‍ ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസും ആന്‍സി മാത്യുവും

കണ്ണൂര്‍: കൊട്ടിയൂരില്‍ പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പൊലീസില്‍ കീഴടങ്ങി. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍.ആന്‍സി മാത്യു, ഡോ: ഹൈദരാലി എന്നിവരാണ് പേരാവൂര്‍ സി.ഐ: എന്‍.സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്.

രാവിലെ 6.35ഓടെയാണ് മൂവരും കീഴടങ്ങാനെത്തിയത്. അഞ്ചുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് പോക്‌സോ കോടതി ഇവരോട് നിര്‍ദേശിച്ചിരുന്നു.

ഇതോടെ കേസിലെ പത്ത് പ്രതികളില്‍ എട്ടു പേരെയും അറസ്റ്റ് ചെയ്തു. ഇനി ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് അറസ്റ്റിലാകാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News