ഇംപീച്ച് ചെയ്ത് പുറത്താക്കിയ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ ചോദ്യംചെയ്തു

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്ത് പുറത്താക്കിയ പക് യുന്‍ ഹേയെ ചോദ്യംചെയ്തു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യംചെയ്യല്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രസിഡന്റായിരിക്കെ തന്നെ ചോദ്യംചെയ്യാനുള്ള നീക്കത്തെ പക് എതിര്‍ത്തിരുന്നു. പാര്‍ലമെന്റിന്റെ ഇംപീച്ച്‌മെന്റ് നടപടി ഭരണഘടനാ കോടതി ശരിവച്ചതോടെയാണ് അവര്‍ പ്രസിഡന്റ്പദത്തില്‍നിന്ന് പുറത്തായത്.

ചൊവ്വാഴ്ച മണിക്കൂറുകളോളം ചോദ്യംചെയ്യല്‍ തുടര്‍ന്നു. ആരോഗ്യപ്രശ്‌നം പറഞ്ഞതിനെ തുടര്‍ന്ന് ഇടവേളകളില്‍ ഡോക്ടര്‍മാര്‍ പക് യുന്‍ ഹേയെ പരിശോധിച്ചു. ജനങ്ങളോട് താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ചോദ്യംചെയ്യലിനോട് സഹകരിക്കുമെന്നും പക് യുന്‍ ഹേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സുഹൃത്തായ ചോയ് സൂണ്‍സിലുമായി ബന്ധപ്പെട്ട അഴിമതിയാണ് പക് യുന്‍ ഹേയെ കുടുക്കിയത്. സൂണ്‍ സിലിന് പ്രസിഡന്റുമായുള്ള സൗഹൃദത്തിന്റെ മറവില്‍ അനധികൃതമായി സംഭാവനകള്‍ സ്വീകരിക്കുകയും പണംതിരിമറി നടത്തുകയുംചെയ്തുവെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News