മകളെ പെണ്‍വാണിഭസംഘത്തില്‍ ചേര്‍ക്കുമെന്ന് വിക്ടറിന്റെ ഭീഷണി; ചോദ്യം ചെയ്ത മകനെ കൊന്ന് കെട്ടിത്തൂക്കി: മരിച്ച 14കാരന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ പീപ്പിളിനോട്

കൊല്ലം: തന്റെ മകളെ പെണ്‍വാണിഭസംഘത്തില്‍ ചേര്‍ക്കുമെന്ന് കുണ്ടറ കേസിലെ പ്രതിയായ വിക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസിയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. ഇത് ചോദ്യം ചെയ്ത മകന്‍ അച്ചുവിനെ വിക്ടര്‍ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നെന്നും അമ്മ പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തി.

2010 ജൂണ്‍ 17നാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ അച്ചു എന്ന 14 വയസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വിക്ടര്‍ ആണെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് പരാതി അവഗണിക്കുകയായിരുന്നു. മകന്റെ മരണത്തെ തുടര്‍ന്ന് വിക്ടറിനോടും കുടുംബത്തോടും എതിര്‍ക്കാന്‍ ശേഷിയില്ലാത്ത ഇവര്‍ വീട് ഉപേക്ഷിച്ച് പ്രദേശത്ത് നിന്നും പോവുകയായിരുന്നു. വിക്ടര്‍ ജയിലിലായെന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ് വീട്ടമ്മ പരാതിയുമായി കൊട്ടാരക്കര ഡിവൈഎസ്പി ബി. കൃഷ്ണകുമാറിനെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News