വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചു; ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടിവ് വത്സലകുമാരന്‍, ഫിസിക്കല്‍ ട്രെയിനര്‍ ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കും ജാമ്യം നിഷേധിച്ചു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സുകുമാരന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

കൃഷ്ണദാസിന് വലിയ സ്വാധീനമാണുള്ളതെന്നും ജാമ്യം നല്‍കിയാല്‍ പുറത്തിറങ്ങിയ ശേഷം അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ കൃഷ്ണദാസിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് ജാമ്യം നിഷേധിച്ചത്.

ലക്കിടി നെഹ്‌റു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തിനെ (22) പാമ്പാടി കോളേജിലെ ഇടിമുറിയില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel