കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാള്‍ അറസ്റ്റില്‍; പീഡനം സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ്

കൊല്ലം: കൊല്ലത്ത് സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഒമ്പത് മാസം മുമ്പാണ് സംഭവം നടന്നത്. കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെ അഞ്ചുപേരടങ്ങിയ സംഘമാണ് കുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ പതിനെട്ടിന് ലഭിച്ച പരാതിയില്‍, കൊല്ലം ഈസ്റ്റ് പൊലീസ് ഇന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

മറ്റ് പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News