ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമനടപടിക്ക്; മഹിജയില്‍ നിന്ന് വിശദീകരണം തേടും; ആരോപണം അടിസ്ഥാന രഹിതമെന്നും ബാര്‍ കൗണ്‍സില്‍

ദില്ലി : ജിഷ്ണുവിന്റെ അമ്മയ്ക്ക് എതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമ നടപടിക്ക്. മഹിജയില്‍ നിന്ന് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു എന്ന് കാട്ടിയാണ് വിശദീകരണം തേടുന്നത്. ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത് അപകീര്‍ത്തികരമാണ് എന്നും ബാര്‍ കൗണ്‍സില്‍ അംഗം ടിഎസ് അജിത് വ്യക്തമാക്കി.

ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയത മാധ്യമങ്ങള്‍ക്ക് എതിരെയും മാനനഷ്ടം ഉള്‍പ്പടെയുള്ളതിന് പരാതി നല്‍കും. സെമിനാറില്‍ പങ്കെടുക്കുന്നതിനായാണ് ജഡ്ജി കോളജില്‍ പോയതെന്നും ടിഎസ് അജിത് വിശദീകരിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ ഹൈക്കോടതി നേരത്തെ ഡോ. പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ നെഹ്‌റു കോളജിലെ പരിപാടിയില്‍ ഹൈക്കോടതി ജഡ്ജി പങ്കെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ജഡ്ജിയും പി കൃഷ്ണദാസുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് മഹിജ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News