തിരുവനന്തപുരത്ത് മുൻ എസ്‌ഐ ആൺകുട്ടിയെ പ്രകൃതിവിരദ്ധ പീഡനത്തിനിരയാക്കി; 62 കാരനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മുൻ എസ്‌ഐ പിടിയിൽ. തിരുമലയിലാണ് സംഭവം. 62 കാരനായ കൃഷ്ണകുമാറിനെയാണ് പൂജപ്പുര പൊലീസ് പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തിരുമല അരയലൂർ സ്വദേശിയായ എട്ടര വയസ്സുള്ള ആൺകുട്ടിയെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കെ എ പി ബറ്റാലിയനിൽ എസ്‌ഐ ആയി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായ കൃഷ്ണകുമാർ.

ഈ കഴിഞ്ഞ ഞായറാഴ്ചയാണ് തിരുമല സ്വദേശിയായ എട്ടരവയസ്സുകാരൻ പീഡനത്തിനിരയായത്. തിരുമലയിൽ സർവീസ് സെന്റർ നടത്തുകയാണ് പ്രതി കൃഷ്ണകുമാർ. ഇയാളുടെ സർവീസ് സെന്ററിനടുത്തായി കുട്ടിയുടെ അമ്മയ്ക്ക് ഒരു തയ്യൽകടയുണ്ട്. കുട്ടിയുമായി പരിചയം സ്ഥാപിച്ച ശേഷം ഇയാൾ സ്‌നേഹത്തിൽ അടുത്ത് കൂടി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പൂജപ്പുര പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന പോക്‌സോ നിയമം എന്നിവ പ്രകാരം കുറ്റങ്ങൾ ചുമത്തി തിരുമല പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News