ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും; മിസൈൽ പരീക്ഷണം പരാജയമെന്നു രാഷ്ട്രങ്ങൾ

സോൾ: ഉത്തരകൊറിയ പരീക്ഷണാർത്ഥം വിക്ഷേപിച്ച മിസൈൽ വിക്ഷേപിച്ച ഉടൻ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും. ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടതായി ഇരുരാജ്യങ്ങളും അറിയിച്ചു. ഇന്നു രാവിലെ നടത്തിയ മിസൈൽ പരീക്ഷണം വിക്ഷേപിച്ച ഉടൻ തകർന്നു വീഴുകയായിരുന്നെന്നു യുഎസ് സൈന്യം അറിയിച്ചു. എന്നാൽ, എന്തുതരം മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നു അറിയില്ലെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞത്.

ഇന്നു രാവിലെ കിഴക്കൻ തീരത്തെ വോൻസൻ വ്യോമതാവളത്തിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. തുടർച്ചയായി ഉത്തരകൊറിയ ഇത്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇതു കൊറിയൻ രാജ്യങ്ങൾക്കിടയിൽ രൂക്ഷമായ ഭിന്നത പടർത്തുന്നുണ്ട്. അമേരിക്കയും പലതവണ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അമേരിക്കയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തുകയാണ്.

ഉത്തര കൊറിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് നയതന്ത്രജ്ഞൻ ജോസഫ് യാൻ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായി സോളിൽ ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ഉത്തരകൊറിയയുടെ പരീക്ഷണം. നേരത്തെ, ഉയർന്ന ശക്തിയുള്ള പുതിയ റോക്കറ്റ് എൻജിന്റെ ഭൂതല പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയിരുന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. രാജ്യത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമെന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമം കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പരീക്ഷണത്തെ വിശേഷിപ്പിച്ചത്.

ദീർഘദൂര മിസൈൽ പരീക്ഷണങ്ങളിൽനിന്ന് ഉത്തര കൊറിയയെ ഐക്യരാഷ്ട്ര സംഘടന തടഞ്ഞിട്ടുണ്ട്. എന്നാൽ സമാധാനപരമായ കാര്യങ്ങൾക്കാണ് തങ്ങൾ പരീക്ഷണം നടത്തുന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News