ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപത്ത് വെടിവയ്പ്പ്; അഞ്ചു മരണം; കൊല്ലപ്പെട്ടവരില്‍ അക്രമിയും പൊലീസുകാരനും; 40 പേര്‍ക്ക് പരുക്ക്; ലണ്ടന്‍ കനത്ത സുരക്ഷാവലയത്തില്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. അക്രമിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ ഭീകരാക്രമണമായാണ് പരിഗണിക്കുന്നതെന്ന് യു.കെ മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.

LONDON-ATTACK

പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്. പാര്‍ലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ഇതേ കാറിലുണ്ടായിരുന്ന അക്രമി താന്‍ ഓടിച്ചിരുന്ന കാര്‍ പാര്‍ലമെന്റിനു സമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറ്റി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു.

കാര്‍ ഓടിച്ചുണ്ടായ ആക്രമണത്തില്‍ ഫുട്പാത്തിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരു സ്ത്രീയാണ് പിന്നീട് ആശുപത്രിയില്‍ മരിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അക്രമി കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമിയെ പൊലീസ് വെടിവച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു.

പാര്‍ലമെന്റ് സമ്മേളിക്കുന്ന വെസ്റ്റ് മിന്‍സ്റ്റര്‍ കൊട്ടാരത്തിനു സമീപമുള്ള വെസ്റ്റ് മിന്‍സ്റ്റര്‍ പാലത്തില്‍ പ്രാദേശിക സമയം വൈകിട്ട് 3.15നായിരുന്നു അക്രമപരമ്പരകള്‍ അരങ്ങേറിയത്. ഈ സമയത്ത് ജനപ്രതിനിധി സഭയുടെ പാര്‍ലമെന്റ് സമ്മേളനം നടക്കുകയായിരുന്നു. വെടിവയ്പുണ്ടായ ഉടനെ സമ്മേളനം റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥര്‍, മന്ദിരത്തിനുള്ളില്‍ എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കനത്ത കാവല്‍ ഏര്‍പ്പെടുത്തി. ലണ്ടന്‍ നഗരം, ഇപ്പോഴും പൊലീസിന്റെ വന്‍ സുരക്ഷാ വലയത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here