കൃഷ്ണദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്; അപേക്ഷയില്‍ ഇന്ന് വിധി

കൊച്ചി: നെഹ്‌റു ഗ്രൂപ്പിന് കീഴിലെ ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥി ഷഹീറിനെ മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതി പി കൃഷ്ണദാസിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ ഇന്ന് വിധി പറയും. വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

റിമാന്‍ഡിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. കേസിന്റെ എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതില്‍ പൊലീസിന് സംഭവിച്ച വീഴ്ച്ചയെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തൃശൂര്‍ റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ചേക്കും. പരാതിക്കാരന്റെ മൊഴി പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താമെന്നിരിക്കെ ആദ്യ ഘട്ടത്തില്‍ ഇത് ഒഴിവാക്കിയത് സംബന്ധിച്ചാണ് പഴയന്നൂര്‍ എസ്.ഐ വിശദീകരണം നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News