അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു; നടപടി ചിഹ്നത്തിനായി ശശികല പക്ഷവും പനീര്‍ശെല്‍വം പക്ഷവും എത്തിയതോടെ

ചെന്നൈ: അണ്ണാ ഡിഎംകെയുടെ പാര്‍ട്ടി ചിഹ്നം രണ്ടില, തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് പാര്‍ട്ടിയിലെ ശശികല പക്ഷവും, പനീര്‍ശെല്‍വം പക്ഷവും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കമീഷന്‍ നടപടി. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിക്ക് ചിഹ്നം നഷ്ടമാകുന്നത്.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലേക്ക് ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, പാര്‍ട്ടി ചിഹ്നത്തിനായി ഇരു വിഭാഗങ്ങളും തര്‍ക്കമുന്നയിച്ചത്. ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് ശശികല വിഭാഗം നേതാവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി ദിനകരന്‍ ചൊവാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു. ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തനിക്ക്, രണ്ടില ചിഹ്നം അനുവദിക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാര്‍ട്ടി ചിഹ്നത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് പനീര്‍ശെല്‍വം പക്ഷവും തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങളും രണ്ടില ചിഹ്നം ഉപയോഗിക്കേണ്ടെന്ന് കമീഷന്‍ ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News