അയോധ്യപ്രശ്‌നം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം വിവേകശൂന്യമെന്ന് സിപിഐഎം; കോടതി നിയമപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും ആവശ്യം

ദില്ലി: അയോധ്യത്തര്‍ക്കം ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ നിര്‍ദേശം ആവശ്യമില്ലാത്തതും വിവേകശൂന്യവുമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.

വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിന്മേല്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കയാണ്. ഇതിനുപകരം കോടതിക്ക് പുറത്ത് തര്‍ക്കം പരിഹരിക്കാനാണ് കേസിലെ കക്ഷികളോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണെന്ന് നിര്‍ണയിക്കാനാണ് നീതിന്യായപ്രക്രിയ. സുപ്രീംകോടതി ഇക്കാര്യം പരിശോധിച്ച് നിയമപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here