ബാബരി മസ്ജിദ്: ബിജെപി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം

ദില്ലി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. കേസ് നേരത്തെ പരിഗണിച്ച ബെഞ്ചിലെ അംഗമായ രോഹിംഗ്്ടണ്‍ നരിമാന്‍ മറ്റൊരു ബെഞ്ചിലേക്ക് മാറിപ്പോയ സാഹചര്യത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എല്‍കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍സിംഗ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

സാങ്കേതികകാരണം പറഞ്ഞ് അദ്വാനിയുള്‍പ്പടെയുള്ള ഉന്നതരെ ഗൂഡാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ജസ്റ്റിസ് നരിമാന്‍ നിരീക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here