മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ 100-ാം ജന്മദിനാഘോഷം: കൈരളി ടിവി പത്തനംതിട്ട പൗരാവലിയും കാഴ്ചയും നടത്തുന്ന സാംസ്‌കാരിക സമ്മേളനവും മെഗാഷോയും ശനിയാഴ്ച

പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് കൈരളി ടിവി പത്തനംതിട്ട പൗരാവലിയും കാഴ്ചയും ചേര്‍ന്ന് നടത്തുന്ന ജനകീയ സാംസ്‌കാരിക സമ്മേളനവും മെഗാഷോയും ശനിയാഴ്ച.

പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് വൈകുന്നേരമാണ് സമ്മേളനവും മെഗാഷോയും നടക്കുക. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചലച്ചിത്ര സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ അണിനിരക്കുന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മെഗാഷോയും അരങ്ങേറും. സ്വാഗതസംഘം ചെയര്‍മാന്‍ അനന്തഗോപന്‍, രക്ഷാധികാരി രജനി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News