നടി ഗൗതമി നായര്‍ വിവാഹിതയാകുന്നു

കൊച്ചി: പ്രശസ്ത മലയാളി താരം ഗൗതമി നായര്‍ വിവാഹിതയാകുന്നു. മേയ് മാസത്തിലാണ് വിവാഹം. വരന്‍ സിനിമാ മേഖലയില്‍ നിന്നു തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. വരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയരംഗത്തെത്തിയത്. പിന്നീട് ഫഹദിനൊപ്പം ഡയമണ്ട് നെക്ലേസില്‍ അഭിനയിച്ചു. ഇതിലൂടെ മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് കൂതറ, ചാപ്‌റ്റേഴ്‌സ്, കോളേജ് ഡേയ്‌സ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളെജിലെ സൈക്കോളജി വിദ്യാര്‍ഥിനി കൂടിയാണ് ഗൗതമി. ആലപ്പുഴ സ്വദേശി മധു നായരുടെയും ശോഭയുടെയും ഇളയമകളാണ് ഗൗതമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here