സിആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി; മഹേഷ് ബിജെപി അനുകൂല നിലപാട് എടുത്തുവെന്ന് വിശ്വസിക്കുന്നില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഹേഷ് ബിജെപി അനുകൂല നിലപാട് എടുത്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്നലെയാണ് മഹേഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്ന വിവരം അറിയിച്ചത്. പ്രഖ്യാപനത്തിന് മുന്‍പ് തന്നെ മഹേഷിനെ പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ദേശീയനേതൃത്വവും അറിയിച്ചിരുന്നു. നയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറണമെന്നും എ.കെ ആന്റണി മൗനിബാബയാണെന്നും കഴിഞ്ഞ ദിവസം മഹേഷ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജിപ്രഖ്യാപനം.
സജീവം രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും തത്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും മഹേഷ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണ്. ചീഞ്ഞു നാറി പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് പറഞ്ഞു. സംസ്ഥാന നേതൃത്വത്തെ പോലും നിയോഗിക്കാന്‍ കഴിയാത്ത ദുര്‍ബല സ്ഥിതിയിലാണ് കോണ്‍ഗ്രസെന്നും മഹേഷ് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News