കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി; വേണമെങ്കില്‍ റിവ്യൂഹര്‍ജി നല്‍കാമെന്നും കോടതി

ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളി. കോളേജുകള്‍ക്ക് വേണമെങ്കില്‍ റിവ്യൂഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി.

ഇരു കോളേജുകളിലേയും 180 സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. പ്രവേശനത്തിലെ നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനും സുതാര്യത ഉറപ്പു വരുത്താത്തതിനും ജയിംസ് കമ്മിറ്റി ഈ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയിരുന്നു. ഇതിനെതിരെ കോളേജുകള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്‍കിയ അപ്പീലില്‍ ജയിംസ് കമ്മിറ്റി തീരുമാനം ശരിവെക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News