ചെന്നൈ: ചെന്നൈ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. പിന്തുണ ബിജെപിക്ക് നല്‍കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മറുപടിയുമായി രജനി ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍, കഴിഞ്ഞദിവസം രജനിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രജനിയുടെ പിന്തുണ ബിജെപിക്കാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇക്കാര്യം ചില ദേശീയമാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് രജനി നിലപാട് വ്യക്തമാക്കിയത്.
My support is for no one in the coming elections.
— Rajinikanth (@superstarrajini) March 23, 2017
സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരനാണ് ഗംഗൈ അമരന്‍. ശശികല പക്ഷത്ത് നിന്ന് ടിടിവി ദിനകരനും ഒപിഎസ് വിഭാഗത്തില്‍ നിന്ന് ഇ മധുസൂദനനുമാണ് സ്ഥാനാര്‍ത്ഥി. ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറും മത്സരിക്കുന്നുണ്ട്. ഏപ്രില്‍ 12നാണ് ആര്‍കെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here