മറ്റക്കര ടോംസ് കോളജിന്റെ അംഗീകാരം എഐസിടിഇ പുതുക്കി; കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റിയ നടപടിക്കും അംഗീകാരം; പുതുക്കിയത് 2017-2018 വർഷത്തെ അംഗീകാരം

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിന്റെ അടുത്ത അധ്യയന വർഷത്തേക്കുള്ള അംഗീകാരം എഐസിടിഇ പുതുക്കി നൽകി. 2017-2018 വർഷത്തെ അഫിലിയേഷനാണ് പുതുക്കിയത്. ഈവർഷം കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റിയ നടപടിയും എഐസിടിഇ അംഗീകരിച്ചു. മാർച്ച് 13 ന് എഐസിടിഇ പ്രത്യേകസംഘം കോളജിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അംഗീകാരത്തിനു ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എഐസിടിഇ നിർദേശിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ കോളജിലില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഫിലിയേഷൻ പുതുക്കി നൽകരുതെന്ന് സാങ്കേതിക സർവകലാശാല എഐസിടിഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു തള്ളിക്കൊണ്ടാണ് അഫിലിയേഷൻ പുതുക്കി നൽകിയത്.

ടോംസ് കോളജിന്റെ അംഗീകാരം പുതുക്കേണ്ടെന്ന് സാങ്കേതിക സർവകലാശാല എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചിരുന്നു. നിലവിലെ വിദ്യാർഥികളെ മറ്റു കോളജുകളിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു. കോളേജിലെ പീഡനത്തെപ്പറ്റി അന്വേഷണം നടത്തിയ സാങ്കേതിക സർവകലാശാല രജിസ്ട്രാർ വി.സി പദ്മകുമാറും കൺട്രോളർ ഓഫ് എക്‌സാമിനേഷൻ എസ്.ഷാബുവും അംഗങ്ങളായുള്ള സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി. കോളജിൽ നടത്തിയ തെളിവെടുപ്പിൽ വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ കോളേജിന് എതിരായാണ് മൊഴി നൽകിയത്. അക്കാഡമിക്, ഭരണതലങ്ങളിൽ കോളേജ് വീഴ്ച വരുത്തിയതായും യോഗം വിലയിരുത്തി.

കടുത്ത വിദ്യാർഥി പീഡനത്തെ തുടർന്നാണ് ടോംസ് കോളേജ് വിവാദത്തിലായത്. പെൺകുട്ടികളുടെ ഹോസ്റ്റലിലടക്കം അനാവശ്യമായി കയറിയിറങ്ങുന്ന കോളജ് ചെയർമാനെതിരെ നിരവധി പരാതികളാണ് ഉയർന്നത്. മാത്രമല്ല, സർവകലാശാല നിർദേശിക്കുന്ന മാനദണ്ഡമൊന്നും പാലിക്കാതെയാണ് കോളജ് പ്രവർത്തിച്ചിരുന്നത്.

കോളജ് തുടങ്ങണമെങ്കിൽ പത്ത് ഏക്കർ ഉണ്ടാകണമെന്ന് സർവകലാശാല നിഷ്‌കർഷിക്കുന്നു. എന്നാൽ, 50 സെന്റ് പോലും സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാൽ ലബോറട്ടറിയും ലൈബ്രറിയും മെൻസ് ഹോസ്റ്റലിലാണ്. കോളജിന് അഫിലിയേഷൻ ലഭിച്ചതും വൈസ് ചാൻസിലർ അറിയാതെയാണ്. ഈ സാഹചര്യത്തിലാണ് സാങ്കേതിക സർവകലാശാല ടോംസിനെതിരെ കടുത്ത നിലപാടെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News