ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു; മന്ത്രിസഭാ തീരുമാനം മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ; കള്ളുഷാപ്പുകളുടെ ലൈസൻസികൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി മൂന്നുമാസത്തേക്ക് ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു നൽകാൻ തീരുമാനിച്ചത്. കള്ളുഷാപ്പുകളുടെ ലൈസൻസികൾക്കും ഇതു ബാധകമാണ്. നിലവിലുള്ള നിരക്കിന്റെ ആനുപാതിക ലൈസൻസ് ഫീസ് ഈടാക്കിക്കൊണ്ടും മറ്റ് പൊതുവ്യവസ്ഥകൾ പാലിച്ചുകൊണ്ടും ഏപ്രിൽ 1 മുതൽ 3 മാസത്തേക്ക് ആണ് ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു നൽകുന്നത്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുന്ന ഗ്രാമസഭകളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ സ്വന്തം ഗ്രാമസഭകളിൽ പങ്കെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പത്താം ശമ്പള പരിഷ്‌കരണ കമ്മിഷൻ അനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ജീവനക്കാർക്കും വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News