വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പി.കൃഷ്ണദാസിനു ജാമ്യം; അറസ്റ്റ് നിയമപരമല്ലെന്നു കോടതി; പ്രതികൾ ഒരുലക്ഷം രൂപ വീതം കെട്ടിവയ്ക്കണം

കൊച്ചി: വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നെഹ്‌റു ഗ്രൂപ്പ് മുൻ ചെയർമാൻ പി.കൃഷ്ണദാസിനു ജാമ്യം. ഹൈക്കോടതിയാണ് കൃഷ്ണദാസ് അടക്കം അഞ്ചു പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ലക്കിടി ലോ കോളജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ച കേസിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

പ്രതികളുടെ അറസ്റ്റ് നിയമപരമല്ലെന്നു കണ്ടെത്തിയ കോടതി കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഒരു ലക്ഷം രൂപ വീതം പ്രതികൾ കെട്ടിവയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികൾക്കെതിരെ കേസ് ഡയറിയിൽ മതിയായ തെളിവുകളില്ലന്ന് കോടതി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News